Monday, March 10, 2025
No menu items!

subscribe-youtube-channel

HomeNewsKottayamബൈക്കപകടം :...

ബൈക്കപകടം : കോട്ടയത്ത് ഓടയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോട്ടയം : കോട്ടയം പുതുപ്പള്ളിയിൽ ഓടയിൽ ബൈക്കപകടത്തിൽ പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമൻ്റെ മകൻ വിഷ്ണു രാജ്(30) ആണ് മരിച്ചത്. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ ആയിരുന്നു. ബൈക്കിൽ ചങ്ങനാശേരി വഴി ദിവസവും പരുമലയിൽ നിന്നും വീട്ടിലേക്കു പോയിരുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

രാത്രി മുഴുവൻ യുവാവ് പരുക്കേറ്റ് ഓടയിൽ കിടന്നെങ്കിലും ആരുമറിഞ്ഞില്ല. രാവിലെ നടക്കാൻ ഇറങ്ങിയ യാത്രക്കാരാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു .അപകട കാരണം വ്യക്തമല്ല .സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും

കോഴഞ്ചേരി : കോഴഞ്ചേരി - റാന്നി റോഡിലെ പുതമൺ പാലത്തിൻ്റെ ബലക്ഷയത്തെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ടതോടെ ഇപ്പോൾ പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും. പാലവും സമാന്തര റോഡും...

Kerala Lottery Results : 30-12-2024 Win Win W-802

1st Prize Rs.7,500,000/- (75 Lakhs) WM 655342 (CHITTUR) Consolation Prize Rs.8,000/- WA 655342 WB 655342 WC 655342 WD 655342 WE 655342 WF 655342 WG 655342 WH 655342 WJ...
- Advertisment -

Most Popular

- Advertisement -