Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeNewsKollamഓട്ടത്തിനിടെ ഗുരുവായൂര്‍...

ഓട്ടത്തിനിടെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു: വേഗത കുറഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി

കൊല്ലം: ഓട്ടത്തിനിടെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികൾ വേര്‍പ്പെട്ടു. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 3 മണിക്കായിരുന്നു സംഭവം. ട്രെയിന്റെ വേഗത കുറഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി.

ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേര്‍ന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികള്‍ തമ്മിലെ ബന്ധം വേർപെട്ടത്. പിന്നീട് റെയില്‍വെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്‌നം പരിഹരിച്ചു. 40 മിനിറ്റോളം വൈകിയാണ് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ -വിദ്യമിത്ര അവാർഡ് ഡോ. അജിത് ആര്‍ പിള്ളക്ക്

പത്തനംതിട്ട : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്‌ടിയു) പത്തനംതിട്ട ജില്ലാ കമ്മറ്റി പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച അധ്യാപകർക്കായി ഏര്‍പ്പെടുത്തിയ പ്രഥമ വിദ്യമിത്ര അവാർഡ് പരുമല ദേവസ്വം ബോർഡ്...

ചേർത്തലയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ : ചേർത്തലയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മണ്ണഞ്ചേരി വളവനാട് ചേറുവെളി സജിമോൻ ലിജിമോൾ ദമ്പതികളുടെ മകൻ അജയ് (19) ആണ് മരിച്ചത്. എസ്എൻ പുരം എസ്‌എൻ ട്രസ്റ്റ്...
- Advertisment -

Most Popular

- Advertisement -