Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsസാഹോദര്യമാണ് എല്ലാ...

സാഹോദര്യമാണ് എല്ലാ മതങ്ങളുടെയും കാതൽ: സജി ചെറിയാൻ

തിരുവല്ല: എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ പഠിപ്പിക്കുന്ന സാഹോദര്യമാണ്  മതങ്ങളുടെയും കാതലെന്ന് സംസ്ഥാന സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിരണം ജാമിഅ അൽ ഇഹ്സാൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന ദിവസത്തിൽ അമീൻ സഖാഫി നഗറിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അൽ ഇഹ്സാൻ പ്രസിഡന്റ് ഹാജി പി.എ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ എം. സലീം സ്വാഗതം പറഞ്ഞു.  അൽ ഇഹ്സാൻ ജനറൽ സെക്രട്ടറി ഡോ. അലി അൽഫൈസി ആമുഖ പ്രഭാഷണവും,  മലങ്കര ഓർത്തഡോക്സ് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും നടത്തി. ചോരാത്ത വീട് പദ്ധതിയും സിൽവർ ജൂബിലി പദ്ധതി പ്രഖ്യാപനവും മാത്യു ടി. തോമസ് എം. എൽ.എ നിർവ്വഹിച്ചു.

മാന്നാർ അബ്ദുൽ ലത്തീഫ്, കെ.എ കരീം, ടി.എം ത്വാഹാ കോയ, അബ്ദുൽ സമദ് സാഹിൽ മൻസിൽ, അഡ്വ. മുജീബ് റഹ്‌മാൻ, അഷ്റഫ് ഹാജി അലങ്കാർ, ഇസ്മയിൽ ഹാജി കോന്നി, സുനീർ സഖാഫി, അൽ ഹാഫിള് നൗഫൽ മൗലവി, അൽ ഹാഫിള് മുഹമ്മദ് ഷുഐബ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രകൃതിയെ സംരക്ഷിക്കുക, കൃഷിയെ പ്രോത്സാഹിപ്പിക്കുക : കെ ,സുരേന്ദ്രൻ

തിരുവല്ല : പരമ്പരാഗതമായ കാർഷിക വൃത്തിയും പിതാക്കൻമാർ സംരക്ഷിച്ച നമ്മുടെ മണ്ണും, പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടത് ഇന്നത്തെ ജനതയുടെ ഏറ്റവും ആവശ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു . 66-ാമത് കെ.സി....

ട്രംപ് -സെലെൻസ്‌കി ചർച്ച : വെടിനിർത്തൽ പ്രഖ്യാപനമുണ്ടയില്ല

വാഷിംഗ്‌ടൺ : യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടന്ന ചർച്ചയിൽ വെടിനിർത്തൽ  പ്രഖ്യാപനങ്ങൾ ഉണ്ടായില്ല .ചർച്ച ഫലപ്രദമെന്നും ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച...
- Advertisment -

Most Popular

- Advertisement -