Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡല്‍ഹിയിൽ കെട്ടിടം...

ഡല്‍ഹിയിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം : മരണം ആറായി: രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇരുപതോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 9 പേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.

കൂടുതല്‍ വിദ്യാര്‍ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോണ്‍ക്രീറ്റ് ബീമുകളും സ്ലാബുകളും പൊട്ടിച്ചുമാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണു ശ്രമം. സംഭവത്തില്‍ കെട്ടിട ഉടമയ്‌ക്കെതിരെ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തിന് പിന്നാലെ കെട്ടിട ഉടമ ഒളിവിലാണ്. സുരക്ഷിതമല്ലാത്തതിനാല്‍ കെട്ടിടം അടച്ചിരുന്നു. മൂന്ന് മാസത്തിനിടെ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. കെട്ടിടത്തില്‍ നടന്ന നിര്‍മാണം അനധികൃതമാണെന്നും പൊലീസ് പറഞ്ഞു. കെട്ടിടത്തില്‍ രണ്ടുനില അധികമായി നിര്‍മിച്ചതായും കണ്ടെത്തിയതയായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍: പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം.  ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യ്തു. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി...

ഓഫർ വിൽപന : നാദാപുരത്ത് കടയുടെ ഗ്ലാസ് തകര്‍ന്ന് അപകടം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും കടയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു . ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ നൽകിയ നാദാപുരത്ത്...
- Advertisment -

Most Popular

- Advertisement -