Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorവിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളിലും...

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോണ്‍ട്രാക്റ്റ് ക്യാര്യേജ് വാഹനങ്ങളിലും കാമറ സ്ഥാപിക്കണം: മോട്ടോര്‍ വാഹന വകുപ്പ്

ചെങ്ങന്നൂര്‍ : സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനപ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളിലും ഏപ്രില്‍ ഒന്നു മുതല്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചു.

വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മുന്‍,പിന്‍ഭാഗങ്ങള്‍, ഉള്‍വശം എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ വ്യക്തമാകുന്ന തരത്തില്‍ മൂന്ന് കാമറകള്‍ സ്ഥാപിക്കണം. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങളിലും മുന്‍, പിന്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതും, വീഡിയോ റിക്കോര്‍ഡിങ്ങ് ഉള്ളതും, രാത്രിസമയ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും, ഡ്രൈവറുടെ ക്ഷീണം, ഉറക്കം, മൊബൈല്‍ ഉപയോഗം മുതലായവ തിരിച്ചറിയാന്‍ സെന്‍സിങ് സവിശേഷതകള്‍ ഉള്ളതുമായ കാമറകളാണ് സ്ഥാപിക്കേണ്ടത്.

ഡ്രൈവറുടെ ക്യാബിന്‍, പാസഞ്ചേഴ്‌സ് കമ്പാര്‍ട്ട്മെന്റ് എന്നിവയെ വേര്‍തിരിക്കുന്നതിന് കട്ടിയുള്ളതും ഇരുണ്ടതുമായ കര്‍ട്ടനുകള്‍ ഉപയോഗിക്കണമെന്നും ജോയിന്റ് ആര്‍.ടി.ഒ നിര്‍ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിറക്കൂട്ട് ചിത്രരചന മത്സരം

തിരുവല്ല : വൈ.എം.സി.എ സബ് - റീജണിൻ്റെ നേതൃത്വത്തിൽ നിറക്കൂട്ട് ചിത്രരചന മത്സരം നടത്തി. വിവിധ വൈ.എം.സി.എകളിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളുടെ ഉദ്ഘാടനം മലങ്കര മാർത്തോമാ സഭ അല്മായ ട്രസ്റ്റി...

വൈക്കം തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം : തമിഴ്‌നാട് മുഖ്യമന്ത്രി കേരളത്തിൽ

കോട്ടയം : വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. രാവിലെ 10.45ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ....
- Advertisment -

Most Popular

- Advertisement -