Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeHealthസ്ത്രീകളിലെ അര്‍ബുദം...

സ്ത്രീകളിലെ അര്‍ബുദം : ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന് ഇന്ന് തുടക്കം

പത്തനംതിട്ട : ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(04) വൈകിട്ട് നാലിന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ നിര്‍വഹിക്കും.മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം അമ്പിളി എന്നിവര്‍ മുഖ്യാതിഥികളാകും. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റ്, തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കും.

സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം എന്നിവ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്യാന്‍സര്‍ ദിനമായ ഇന്ന് മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് കാമ്പയിന്‍. ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളില്‍ ക്യാന്‍സര്‍ നിര്‍ണയ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തുകയും ചികിത്സിച്ച് ഭേദമാക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യം. സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്നവര്‍ക്ക് സ്‌ക്രീനിങ്ങിനും ചികിത്സയ്ക്കുമുള്ള പിന്തുണാ സംവിധാനവും ഉറപ്പാക്കും. ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം ‘എന്ന മുദ്രാഗീതത്തിലൂടെ സ്ത്രീകള്‍ സ്ത്രീകളോട് സംവദിക്കുന്ന കാമ്പയിന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍, മേജര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തും.

ജനങ്ങളുടെ സംശയനിവാരണത്തിന് ചാറ്റ്ബോട്ട് സംവിധാനം ഏര്‍പ്പെടുത്തും. കാമ്പയിന്റെ പ്രചാരണാര്‍ദ്ധം ഡോക്ടര്‍മാരുടെ മ്യൂസിക്ക് ബാന്‍ഡായ ‘റിംഗ് റോഡ് ബീറ്റ്‌സ് ‘പത്തനംതിട്ടയില്‍ സംഗീത സായാഹ്നം നടത്തി. നഴ്സിംഗ് വിദ്യാര്‍ഥികള്‍ തിരുവല്ലയിലും പത്തനംതിട്ടയിലും ഫ്ളാഷ് മോബ് അവതരിപ്പിച്ചു.ഇന്ന് ഉച്ചക്ക് രണ്ടുമുതല്‍ കുമ്പഴ എസ്റ്റേറ്റ് ആശുപതിയില്‍ സ്ത്രീ തൊഴിലാളികള്‍ക്കായി കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണക്കാലത്ത് സപ്ലൈകോ വില്പന ശാലകളിൽ 123.56 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം : ഓണക്കാലത്ത് (സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 14 ഉത്രാട ദിവസം വരെ) സപ്ലൈകോ വില്പനശാലകളിൽ 123.56 കോടി രൂപയുടെ വിറ്റു വരവ്. ഇതിൽ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ...

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്  ഇന്ന് തുടങ്ങും

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ഇന്ന് തുടക്കം. ദേവലോകം  കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ  ബാവായുടെ അധ്യക്ഷതയിലാണ് പരിശുദ്ധ സുന്നഹദോസ് ചേരുന്നത്....
- Advertisment -

Most Popular

- Advertisement -