Monday, November 24, 2025
No menu items!

subscribe-youtube-channel

HomeNewsതിരുമൂലപുരത്ത് റോഡരുകിൽ...

തിരുമൂലപുരത്ത് റോഡരുകിൽ കഞ്ചാവു ചെടി കണ്ടെത്തി

തിരുവല്ല : എം സി റോഡിൽ തിരുമൂലപുരത്ത് ഫർണിച്ചർ കടയുടെ സമീപം റോഡരുകിൽ കഞ്ചാവു ചെടി കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലു മണിയോടെ തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് തിരുമൂലയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ – ഇലക്ട്രോണിക്സ് കടയുടെ മുൻവശം തെക്ക് ഭാഗത്ത്‌ ഉള്ള കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റിന്റെ വശത്ത് തൂണിനോട് ചേർന്ന് കണ്ടെത്തിയത്.

കഞ്ചാവ് ചെടിക്ക് 89 സെൻ്റീ മീറ്റർ നീളമുണ്ട്. സംഭവത്തിൽ അധികൃതർ കേസ് എടുത്തു. പ്രതിയായി ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കഞ്ചാവ്‌ ചെടിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം എക്സൈസ് വകുപ്പ് തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെംഗളൂരുവിലെ യെല്ലോ മെട്രോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ യെല്ലോ ലൈൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരത്തിലാണ് യെല്ലോ ലൈൻ. ഇലക്ട്രോണിക്...

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ

പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ 6 വരെ പാലക്കാട്ടു നടക്കും. ക്ഷേത്രങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സനാതന ധർമത്തിനു നേരെയുള്ള വെല്ലുവിളികൾ, പട്ടികജാതി സമൂഹങ്ങളുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ...
- Advertisment -

Most Popular

- Advertisement -