Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsKochiസിദ്ധാര്‍ഥന്റെ മരണത്തില്‍...

സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉടന്‍ വിജ്ഞാപനമിറക്കണം: ഹൈക്കോടതി

കൊച്ചി : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി.ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി

കേന്ദ്രസർക്കാരിന്റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്ന് സിബിഐ വ്യക്തമാക്കി.മാർച്ച് 26ന് സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയെന്നു പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു .എന്നാൽ 18 ദിവസം വൈകിയാണു സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയന്ന് കോടതി ചൂണ്ടിക്കാട്ടി.ആരാണ് ഉത്തരവ് ഇറക്കാന്‍ വൈകുന്നതിന് കാരണമെന്നും കോടതി ചോദിച്ചു.സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചു സിദ്ധാർഥന്റെ പിതാവ് നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് : ഒത്തുതീർപ്പായെന്ന് രാഹുൽ ഹൈക്കോടതിയിൽ

കൊച്ചി : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്ന് പ്രതി രാഹുൽ പി.ഗോപാല്‍ ഹൈക്കോടതിയെ അറിയിച്ചു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാടി തേടി. പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്ക്...

പഹൽഗാം ഭീകരാക്രമണം : ഐഎസ്ഐയും ലഷ്കർ- ഇ- തൊയിബയും നടത്തിയ ​ഗൂഢാലോചനയെന്ന് എൻ ഐ എ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണം ഐഎസ്ഐയും ലഷ്കർ- ഇ- തൊയിബയും നടത്തിയ ​ഗൂഢാലോചനയെന്ന് എൻ ഐ എ റിപ്പോർട്ട്. ഐ‌എസ്‌ഐയുടെ നിർദ്ദേശപ്രകാരം ലഷ്‌കർ-ഇ-തൊയ്ബ ആസ്ഥാനത്ത് വെച്ചാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്.പഹല്‍ഗാം ആക്രമണത്തില്‍ മുഖ്യപങ്കുവഹിച്ചതായി...
- Advertisment -

Most Popular

- Advertisement -