Tuesday, March 4, 2025
No menu items!

subscribe-youtube-channel

Homeസെൻറ് ചവറ...

സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക സീസൺ 3 അഖില കേരള പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി : ധാർമിക മൂല്യങ്ങളും നടന ചാരുതയും സമന്വയിക്കുന്ന സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക സീസൺ 3 അഖില കേരള പ്രൊഫഷണൽ നാടകോത്സവം പ്രേക്ഷക സ്വീകാര്യതയോടെ മുന്നോട്ട്. അഞ്ചാം ദിനമായ ഇന്നലെ കാഞ്ഞിരപ്പിള്ളി അമലയുടെ “ശാന്തം” അരങ്ങേറി. ഇല്ലിമൂട് തൂമ്പുങ്കൽ ഹാർഡ്‌വെയെർസിന്റെ സ്പോണ്സർഷിപ്പോടെ ചെത്തിപ്പുഴ സർഗക്ഷേത്ര തേവർകാട് പ്രൊഫസർ റ്റി. റ്റി ചാക്കോ നഗറിലാണ് അവതരിപ്പിക്കപ്പെട്ടത്.

വസ്ത്രങ്ങളുടെ രാഷ്ട്രീയം സമുഹ്യപ്രതിബദ്ധതയോടും കലാമൂല്യത്തോടും കൂടി ശാന്തം എന്ന നാടകത്തിൽ പറഞ്ഞിരിക്കുന്നു. അധികമാരും പറയാത്ത ഇതിവൃത്തമുള്ള ഹേമന്ത് കുമാറിന്റെ മികച്ച രചനക്ക് അതിമനോഹരമായ രംഗ ഭാഷയൊരുക്കിയത് രാജേഷ് ഇരുളമാണ്.

സർഗാരാമം ഫോറം പ്രസിഡന്റ് രഞ്ജി ചടങ്ങിന് സ്വാഗതം ആശംസിച്ചു. സർഗാരാമം ഫോറം സെക്രട്ടറി ജോസഫുകുട്ടി ചീരംവേലി ചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്തു. അശോക് ശശി രചനയും സംവിധനവും നിർവഹിച സൗപർണിക തിരുവനന്തപുരം അവതരിപ്പിക്കുന്ന “മണികർണിക” എന്ന നാടകമാണ് ഇന്ന് 6: 30 പി.എം ന് സർഗക്ഷേത്ര അങ്കണത്തിൽ അരങ്ങേറുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം : രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം : കൊല്ലത്ത് വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടാംപ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു.കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു പ്രേരണയും നല്‍കിയിട്ടില്ലെന്നും...

ഗുരു പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായിക്കാണാൻ : സജി ചെറിയാന്‍

ചെങ്ങന്നൂര്‍: നവോത്ഥാന നായകരില്‍ ഒന്നാം നിരയിലുള്ള ശ്രീനാരായണ ഗുരു പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായി കാണാനാണെന്ന് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ ടൗണ്‍ 97-ാം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ...
- Advertisment -

Most Popular

- Advertisement -