ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.നിയമ മന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നേരെയുളള കടന്നാക്രമണമാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു .ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി.