ന്യൂഡൽഹി : കാബൂളിൽ ഇന്ത്യ എംബസി വീണ്ടും ആരംഭിച്ച് കേന്ദ്ര സർക്കാർ. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് പ്രഖ്യാപനം.നിലവിൽ കാബുളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ മിഷനെ എംബസിയായി ഉയർത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് എംബസി അടച്ചു പൂട്ടിയത്.2022 ജൂൺ 23 ന് മാനുഷിക സഹായം നൽകുന്നതിനും കോൺസുലാർ സഹായം നൽകുന്നതിനുമായി ഇന്ത്യ ഒരു ടെക്നിക്കൽ മിഷനെ കാബൂളിലേക്ക് അയച്ചിരുന്നു.