ചങ്ങനാശേരി : ലഹരിക്കെതിരെയുള്ള പ്രയാണത്തിന്റെ ഭാഗമായി നവംബർ 30 ന് സർഗക്ഷേത്ര സംഘടിപ്പിക്കുന്ന നാലാമത് ഇടിമണ്ണിക്കൽ ചങ്ങനാശേരി മാരത്തൺ പവേർഡ് ബൈ മുത്തൂറ്റ് ഫിനാൻസിനോട് അനുബന്ധിച്ചു ലഹരിവിരുദ്ധ വിളംബര റാലി നടത്തി.കേരള സമൂഹത്തെ ഒന്നാകെ കാർന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ പ്രതിഷേധ നിര സൃഷ്ടിച്ചുകൊണ്ട് സർഗക്ഷേത്ര സംഘടിപ്പിച്ച വിളംബര റാലിയിൽ ഒട്ടനവധി പേർ പങ്കാളികളായി.
ചങ്ങനാശേരി അഞ്ചുവിളക്ക് മുതൽ സർഗക്ഷേത്ര മൈതാനം വരെ ആയിരുന്നു വിളംബര ജാഥ നടത്തപ്പെട്ടത് ചങ്ങനാശേരി MLA ജോബ് മൈക്കിൾ വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്‌ഘാടനം ചെയ്തു.സർഗക്ഷേത്ര സ്പോർട്സ് ആൻഡ് വെൽനെസ്സ് ഫോറം ചെയർമാൻ സിബിച്ചൻ തരകൻപറമ്പിൽ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം CMI, വർഗീസ് ആൻ്റണി , തോമസുകുട്ടി തെവലക്കര, ജിജി ജോർജ് കോട്ടപ്പുറം, ജോയിച്ചൻ പാറക്കൽ, ജോസഫ്‌കുട്ടി സി. എ, ജോയിച്ചൻ പാത്തിക്കൽ,ഡിക്‌സൺ സ്കറിയ,ആൻ്റണി ആറ്റുകടവിൽ ,നാൻസി തരകൻപറമ്പിൽ ,ഡോ .ബ്രിജിത് എന്നിവർ നേതൃത്വവം നല്‌കി.






