Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiചേന്ദമംഗലം കൊലപാതകം...

ചേന്ദമംഗലം കൊലപാതകം : നായയെ ചൊല്ലി തർക്കം ; ഇരുമ്പുദണ്ഡുമായി ആക്രമണം

പറവൂർ : ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും കൊല്ലപ്പെട്ട കുടുംബവുമായി വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്ന് വിവരം. കൊല്ലപ്പെട്ട വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് പ്രതി ഋതു ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത് .

ഋതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം പകര്‍ത്തിയ വേണുവിന്റെ മകൾ വിനീഷയുടെ ഫോണ്‍ ഇയാള്‍ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി.പിന്നാലെ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകൾ വിനീഷ എന്നിവരെ ആക്രമിക്കുകയായിരുന്നു .

ഋതുവും വേണുവിന്റെ കുടുംബവും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നുവെന്നാണ് വിവരം. സ്ഥിരം കുറ്റവാളിയായ ഋതു മയക്കുമരുന്ന് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തമിഴ് നാട്ടിൽ നാളെ മുതൽ  ട്രോളിങ് നിരോധനം

തിരുവനന്തപുരം: തമിഴ് നാട്ടിൽ 61 ദിവസം നീളുന്ന ട്രോളിങ് നിരോധനം നാളെ നിലവിൽ വരും. രണ്ടു മാസം നീളുന്ന ട്രോളിങ് കാലത്ത് തൊഴിലാളികൾ കർണാടക, കേരളം തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്ന പതിവാണ്...

തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു

തിരുവനന്തപുരം : കുടുംബവഴക്കിനെത്തുടർന്ന് മകന്റെ മര്‍ദനമേറ്റ ഹൃദ്രോഗിയായ അച്ഛന്‍ മരിച്ചു. വഞ്ചിക്കുഴി മാര്‍ത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. മകൻ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി...
- Advertisment -

Most Popular

- Advertisement -