Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ ഫെസ്റ്റ്...

ചെങ്ങന്നൂർ ഫെസ്റ്റ് 2025 : ഒരുക്കങ്ങൾ ആരംഭിച്ചു

ചെങ്ങന്നൂർ : മധ്യതിരുവിതാംകൂറിലെ സാംസ്കാരിക ഉത്സവമായ ചെങ്ങന്നൂർ ഫെസ്റ്റ് 2025 ജനുവരിയിൽ  നടത്തുന്നതിനുള്ള  ഒരുക്കങ്ങൾ ആരംഭിച്ചു. ഫെസ്റ്റ് ചെയർമാൻ പി എം തോമസ്, കൺവീനർമാരായ പാണ്ടനാട് രാധാകൃഷ്ണൻ, ജോൺ ദാനിയൽ, കെ ജി കർത്താ, ജേക്കമ്പ് വഴിയമ്പലം, ജോജി ചെറിയാൻ, എബ്രഹാം വൈക്കത്തേത്തു, കൃസ്റ്റി ജോർജ്ജ് എന്നിവർ അറിയിച്ചു.

ഫെസ്റ്റിന്റെ വിവിധ പരിപാടികളിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഗവർണ്ണറന്മാർ കലാ സാഹിത്യ നായകന്മാർ തുടങ്ങിയവർ പങ്കെടുക്കും. കലാ സാംസ്കാരിക സമ്മേളനങ്ങൾ,കർഷക സെമിനാർ,വനിതാ സമ്മേളനം, വിദ്യാർത്ഥി -യുവജന സമ്മേളനം, മാധ്യമ സെമിനാറുകളും, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ വേദിയിൽ   ആദരിക്കും
   
വ്യാവസായിക – കാർഷിക പ്രദർശനങ്ങളും വിപണനവും, വിവിധ കലാപരിപാടികൾ ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, പുഷ്പ-ഫല പ്രദർശനം അമ്യൂസ്മെന്റ് പാർക്ക്, അക്വാ പെറ്റ് ഷോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമാകും.
     
ഫെസ്റ്റിന് മുന്നോടിയായി സ്കൂൾ വിദ്യാർത്ഥികൾക്ക്‌ വേണ്ടി എച്ച് എസ് എസ്, എച്ച് എസ്, യു പി  പ്രത്യേകം  പ്രസംഗ മത്സരം (ഇംഗ്ലീഷ് & മലയാളം), പ്രബന്ധ രചനാ മത്സരം (ഇംഗ്ലീഷ്& മലയാളം ), ലളിത ഗാന മത്സരം, സംഘഗാന മത്സരം എന്നിവ ഒക്ടോബർ 12-നു് ചെങ്ങന്നൂർ വൈഎം സി എ ഹാളിൽ  നടത്തും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂൾ അധികൃതരുടെ സാക്ഷ്യത്തോടെ സെപ്റ്റംമ്പർ 30 ന് മുൻപ് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0479-2451111, 9446192883 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പുരോഗമിക്കുന്നു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതൊടൊപ്പം ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും, ഒഡിഷയിൽ 147 അംഗ നിയമസഭയിലെ...

Kerala Lottery Results : 13-04-2025 Akshaya AK-697

1st Prize Rs.7,000,000/- AM 659096 (IRINJALAKKUDA) Consolation Prize Rs.8,000/- AA 659096 AB 659096 AC 659096 AD 659096 AE 659096 AF 659096 AG 659096 AH 659096 AJ 659096...
- Advertisment -

Most Popular

- Advertisement -