Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNews'മുഖ്യമന്ത്രിയുടെ കണക്ട്...

‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക്’ തുടക്കമായി

തിരുവനന്തപുരം : യുവജനങ്ങളെ തൊഴിൽസജ്ജരാക്കാനും അവരെ ഉൽപ്പാദന മേഖലയുടെ ഭാഗമാക്കാനും ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക്’ തലസ്ഥാനത്ത് തുടക്കം കുറിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏർപ്പെട്ടിരിക്കുന്ന യുവജനങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ/ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് (18 നും 30 നും ഇടയിൽ പ്രായമുള്ളവർ) അപേക്ഷിക്കാം.ഇ-എംപ്ലോയ്‌മെന്റ് പോർട്ടൽ (eemployment.kerala.gov.in) വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ തന്നെ 30,000-ത്തിലധികം അപേക്ഷകൾ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ കാലയളവിന് ശേഷം തൊഴിലിലേക്ക് എത്താൻ സഹായിക്കുന്ന സുപ്രധാനമായ ഒരു പാലമാണ് പുതിയ കണക്ട് ടു വർക്ക് പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രോഗ്രാമർമാരെ നിയമിക്കുന്നു

തിരുവനന്തപുരം : ധനകാര്യ വകുപ്പിലെ ഇ-ഗവേർണൻസ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ,...

തിരഞ്ഞെടുപ്പിൽ മഹായുതി നേടിയ വൻ വിജയത്തിൽ മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി

ന്യൂഡൽഹി: ജില്ലാ പരിഷത്ത്, മുനിസിപ്പൽ കോർപ്പറേഷൻ, സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ മഹായുതി നേടിയ വൻ വിജയത്തിന് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. മഹായുതിക്ക് ശക്തമായ ഒരു ജനവിധി മഹാരാഷ്‌ട്രയിലെ ജനങ്ങൾ...
- Advertisment -

Most Popular

- Advertisement -