തിരുവല്ല : തിരുവല്ല മാർത്തോമ്മാ റെസിഡെൻഷ്യൽ സ്കൂളിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഐ.സി.എസ്.ഇ, ഐ.എസ്.സി സ്ക്കൂൾ ബി.സോൺ തലത്തിലുള്ള കുട്ടികളുടെ ഫുട്ബോൾ മാച്ച് നടന്നു. 19 വയസ്സിനും 14 വയസ്സിനും താഴെയുള്ള കുട്ടികളുടേയും ഫുട്ബോൾ മാച്ചുകൾ മാർത്തോമ്മാ കോളേജ് ഗ്രൗണ്ടിൽ നടത്തിയത്.
19 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ തിരുവല്ല മാർത്തോമ്മാ റെസിഡെൻഷ്യൽ സ്കൂൾ ടീം വിജയികളായി. പത്തനംതിട്ട ജില്ല ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളായ വർഗ്ഗീസ് മാത്യു, റെജിനോൾഡ്, സെക്രട്ടറി പൗലോസ്, മാത്യു എന്നിവർ സന്നിഹിതരായി.