Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsക്രിസ്തുമസ് -...

ക്രിസ്തുമസ് – നവവത്സര ബമ്പർ : നറുക്കെടുപ്പ്‌ നാളെ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് – നവവത്സര ബമ്പർ ഭാഗ്യക്കുറിയുടെ വിജയികളെ നാളെ (ഫെബ്രുവരി 5 ) അറിയാം. ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്ക് ലഭിക്കും.

ആകെ 50,000,00 ടിക്കറ്റുകൾ വില്പനയ്‌ക്കെത്തിയതിൽ ഫെബ്രുവരി 3 ഉച്ചയ്ക്ക് ഒരു മണി വരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. 8,87,140 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5,33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല നിലവിൽ മൂന്നാം സ്ഥാനത്തുമാണ്. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിന്റെ വില.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

കൊച്ചി : നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു.83 വയസ്സായിരുന്നു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഏലിയാമ്മയാണ് ഭാര്യ .

നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ  ഡ്രൈവർക്ക് പരിക്ക്

തിരുവല്ല : റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്. മുത്തൂർ - മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ സംഘം നടത്തിയ...
- Advertisment -

Most Popular

- Advertisement -