തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്കകത്ത് സംഘർഷം.അകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്.പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. അകത്തു പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
റജിസ്ട്രാർ ഡോ.കെ.എസ്.അനിൽ കുമാറിനെ ഓഫിസില്‍ കടക്കാന്‍ അനുവദിക്കരുതെന്ന് വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞില്ല. രാവിലെ ക്യാംപസിലെത്തിയ റജിസ്ട്രാര്‍ ഓഫിസില്‍ പ്രവേശിച്ചു. റജിസ്ട്രാറുടെ പൂര്‍ണ ചുമതല ഡോ.മിനി കാപ്പനു നല്‍കി വിസി ഉത്തരവറിക്കിയിരുന്നു .