ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽപെട്ട് 14 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.കിഷ്ത്വാറിലെ മച്ചൈൽ മാതാ ദേവാലയത്തിനടുത്താണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.