Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsസഹകരണ ബാങ്കിലെ...

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല: വിഷം കഴിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം : സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിന്റെ മാനസിക വിഷമത്തിൽ വിഷം കഴിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരത്തൂർ സ്വദേശി സോമ സാഗരം (52) ആണ് മരിച്ചത്‌. ഏപ്രില്‍ 19നാണ് വിഷം കഴിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത് .

നെയ്യാറ്റിൻകര പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇദ്ദേഹം 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. മകളുടെ വിവാഹ ആവശ്യത്തിന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും ഇതെത്തുടർന്നുള്ള മനോവിഷമത്തിലാണ് വിഷം കഴിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എന്റെ കേരളം സെമിനാര്‍ : മാലിന്യസംസ്കരണത്തോടുള്ള സമീപനത്തില്‍ മാറ്റം വേണം: ജില്ലാ കളക്ടർ

ആലപ്പുഴ: മാലിന്യസംസ്കരണ രംഗത്ത് വരുംവര്‍ഷം ജില്ലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നും മാലിന്യസംസ്കരണത്തോടുള്ള നമ്മുടെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം വരേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം...

നിരോധിതപുകയില ഉൽപ്പന്നങ്ങളുടെ വില്പന : രണ്ടുപേർ അറസ്റ്റിൽ

അടൂർ : നിരോധിതപുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയതിന് രണ്ടുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൈലം താമരക്കുടി,കുഴിവിള കിഴക്കേതിൽ വീട്ടിൽ സുരേഷ്കുമാർ( 47), ഏനാത്ത് കിഴക്കേവീട്ടിൽ  ആർ രമേശ്‌ (43), എന്നിവരാണ് പിടിയിലായത്. എനാത്ത്  ...
- Advertisment -

Most Popular

- Advertisement -