Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeCareerസ്പോർട്സ് കൗൺസിലിൽ...

സ്പോർട്സ് കൗൺസിലിൽ പരിശീലക ഒഴിവ്

തിരുവനന്തപുരം : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ കനോയിങ് ആൻഡ് കയാക്കിങ്, റോവിങ്, ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ്ബോൾ, ആർച്ചറി, വോളിബോൾ എന്നീ കായിക ഇനങ്ങളിൽ ഒഴിവുള്ള പരിശീലക തസ്തികകളിലേക്ക് താല്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 26നു രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ SAI സർട്ടിഫിക്കറ്റ് കോഴ്സ് പാസായ ഉദ്യോഗാർഥികളെ ട്രെയിനർമാരായി പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ക്വാഡ് നേതാക്കൾ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ക്വാഡ് നേതാക്കൾ.വാഷിങ്ടനിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.ഇന്ത്യ,യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ...

റെയില്‍വേ ഗേറ്റ് അടച്ചിടൽ ഏപ്രിൽ 19 വരെ നീട്ടി

ആലപ്പുഴ: അറ്റകുറ്റപണികൾക്കായി  അടച്ചിട്ടിരുന്ന  ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 137 (രാമപുരം ഗേറ്റ്) തുറക്കാനുള്ള സമയപരിധി ഏപ്രിൽ 19 വൈകുന്നേരം ആറ് മണി വരെ നീട്ടി. വാഹനങ്ങൾ ലെവല്‍ ക്രോസ്...
- Advertisment -

Most Popular

- Advertisement -