Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsHarippadമായം കലര്‍ന്നതായി...

മായം കലര്‍ന്നതായി സംശയിക്കുന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു

ഹരിപ്പാട് : നഗരസഭയില്‍ തുലാംപറമ്പു നോര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിഗീതം കോകോ നട്ട് ഓയില്‍ എന്ന സ്ഥാപനത്തില്‍ നിന്നും മായം കലര്‍ന്നതായി സംശയമുള്ളതും തെറ്റായ വിവരങ്ങള്‍ നല്‍കി വില്‍ക്കുന്നതുമായ വെളിച്ചെണ്ണയും ബ്ലെന്‍ഡഡ് ഭക്ഷ്യഎണ്ണയും സാമ്പിള്‍ എടുത്ത ശേഷം സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ സ്റ്റോക്കും പിടിച്ചെടുത്തു.

സ്ഥപനത്തില്‍ ഏകദേശം ആറായിരത്തിയഞ്ഞൂറ് ലിറ്റര്‍ എണ്ണ സ്റ്റോക്കുണ്ടായിരുന്നു. മുഴുവന്‍ സ്റ്റോക്കും പിടിച്ചെടുത്തിട്ടുണ്ട്. സാമ്പിളുകള്‍ വിശദ പരിശോധനക്കായി എന്‍എബിഎല്‍ അക്രെഡിറ്റഡ് ലാബിലേക്ക് അയച്ചു.

ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ വൈ ജെ സുബിമോള്‍, ഹരിപ്പാട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ് ഹേമാംബിക, ആലപ്പുഴ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രാഹുല്‍ രാജ്, ചെങ്ങന്നുര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ് ശരണ്യ എന്നിവര്‍ ഓപ്പറേഷന് നേതൃത്വം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പാനദിയിൽ ഓയിൽ കലർന്ന വെള്ളം : തീര നിവാസികൾ ആശങ്കയിൽ

പത്തനംതിട്ട : പമ്പാനദിയിൽ റാന്നി മേഖലയിൽ രാവിലെ മുതൽ ഓയിൽ കലർന്ന വെള്ളം ഒഴുകുന്നു. രാവിലെ കുളിക്കുവാനും വസ്ത്രം കഴുകുവാനും നദിയില്‍ എത്തിയവരും തീരത്തു താമസിക്കുന്നവരും ഇതോടെ ആശങ്കയിലായി. വിവരം അറിഞ്ഞ് റാന്നി, കോയിപ്രം...

ചങ്ങനാശ്ശേരിയിൽ വാഹനഗതാഗതം തടസ്സപ്പെടും

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ജംഗ്ഷന്‍- ബൈപാസ് ലിങ്ക് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍  സെപ്റ്റംബര്‍ 29  മുതല്‍ ആരംഭിക്കും.  ഈ റോഡില്‍ക്കൂടിയുള്ള വാഹനഗതാഗതം  29 മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് നിരത്ത് ഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ റോഡില്‍ക്കൂടി...
- Advertisment -

Most Popular

- Advertisement -