കോട്ടയം : വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് കോളജ് വിദ്യാർഥി മരിച്ചു .വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകൻ മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത് .രാവിലെ സ്വകാര്യ കോളജിലേക്കു ബൈക്കിൽ പോവുകയായിരുന്ന മുഹമ്മദ് ഇർഫാന്റെ ബൈക്ക് മറ്റൊരു വണ്ടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു .ബിഎസ്‌സി സൈബർ ഫൊറൻസിക് വിദ്യാർത്ഥിയാണ്.






