Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ജില്ലാ...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി : 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റി

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നെന്ന് പരാതി .പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിയുടെ വലതുകൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണു പരുക്കേറ്റ പെൺകുട്ടിക്ക് എക്സറേ പരിശോധനയിൽ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജില്ലാ ആശുപത്രിയിൽ കയ്യിലെ മുറിവില്‍ മരുന്നുകെട്ടി അതിനുമേലെ പ്ലാസ്റ്ററിട്ട് പറഞ്ഞയച്ചു . വേദന സഹിക്കാനാവാതെ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചതിനെ തുടർന്ന് പ്ലാസ്റ്റര്‍ അഴിച്ച് പരിശോധിച്ചപ്പോൾ മുറിവ് പഴുത്ത് ഗുരുതര അവസ്ഥയിലാണെന്ന് കണ്ടെത്തി. പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും കൈ മുറിച്ചു മാറ്റുകയായിരുന്നു. സംഭവത്തിൽ കുടുംബം ഡിഎംഒയ്ക്ക് പരാതി നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമങ്ങാട് എസ്ഡി പി ഐ -സി പി എം സംഘർഷം : ആംബുലൻസുകൾ തകർത്തു

തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘ‍ർഷം. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഘർഷത്തിന് തുടക്കം.സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതിനു പിന്നാലെ എസ്ഡിപിഐ പ്രവർത്തകന്റെ...

ആശാ സമരം നാലാം ഘട്ടത്തിലേക്ക് : മെയ് 5 മുതൽ രാപകൽ സമര യാത്ര

തിരുവനന്തപുരം : ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ രാപകൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സിന്റെ സമരം നാലാം ഘട്ടത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുൻപിലെ രാപകൽ അതിജീവന സമരത്തോടൊപ്പം,...

ഓണവിപണി 2025

- Advertisment -

Most Popular

- Advertisement -