Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsനിർബന്ധിത അടിസ്ഥാന...

നിർബന്ധിത അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദേശീയ മെഡിക്കൽ കൗൺസിലിൻ്റെ (എൻ എം സി )നിർബന്ധിത അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ്  ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി ആശുപത്രി ഡയറക്ടറും സിഇഒ യുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.എലിസബത്ത് ജോസഫ്, എൻഎംസി കോ-ഓർഡിനേറ്റർ പ്രൊഫ.ഡോ.സൈറു ഫിലിപ്പ്, മെഡിക്കൽ എജ്യുക്കേഷൻ ഡീൻ പ്രൊഫ.ഡോ.തോമസ് ചാക്കോ എന്നിവർ പങ്കെടുത്തു.

യോഗ്യത അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് മുപ്പത് മെഡിക്കൽ അധ്യാപകർക്കാണ് ഈ  പരിപാടിയിലൂടെ പരിശീലനം നൽകുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഞ്ചാര നിരോധനം പിന്‍വലിച്ചു

ആലപ്പുഴ: ജില്ലയില്‍ ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജില്ല കളക്ടര്‍ പിന്‍വലിച്ചു. നിലവില്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലാത്തതിനാലുമാണ് നിരോധനം പിന്‍വലിച്ചത്. 

ശുശ്രൂഷകർ മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കണം : കാതോലിക്ക ബാവാ

പരുമല: ആരാധനയിലൂടെയും ആത്മീയ ജീവിതത്തിലൂടെയും മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കുകയും അടുപ്പിക്കുകയും ചെയ്യുവാൻ ശുശ്രൂഷകർ ശ്രമിക്കണമെന്ന്  ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ജീവിത സാഹചര്യങ്ങളിൽ കാലിടറിയവർക്ക് സഹായം ചെയ്യാനുള്ള...
- Advertisment -

Most Popular

- Advertisement -