Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പനുവേണ്ടി പാല്‍...

അയ്യപ്പനുവേണ്ടി പാല്‍ ചുരത്തി ഗോശാലയിലെ പശുക്കൾ

ശബരിമല : അയ്യപ്പനുവേണ്ടി പാല്‍ ചുരത്തുകയാണ് സന്നിധാനത്തെ ഗോശാലയിലെ പശുക്കള്‍. ഗോശാലയില്‍ ഉല്‍പാദിപ്പിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും ഉപയോഗിക്കുന്നത്.വെച്ചൂര്‍, ജേഴ്സി, എച്ച്.എഫ്. ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കളാണ് നിലവില്‍ ഗോശാലയില്‍ ഉള്ളത്.

കഴിഞ്ഞ 10 വര്‍ഷമായി ഗോക്കളെ പരിപാലിക്കുന്നത് പശ്ചിമ ബംഗാള്‍ സ്വദേശിയായ ആനന്ദ സമന്തയാണ്. ഒരു നിയോഗം പോലെ കൈവന്ന അവസരത്തെ ഭക്തിയോടെ വിനിയോഗിക്കുകയാണ് ആനന്ദ. 

പുലര്‍ച്ചെ ഒരു മണിയോടെ തന്നെ ഗോശാല ഉണരും. മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിന് മുന്നേ തന്നെ പാല്‍ കറന്നെത്തിക്കണം. ആദ്യം തൊഴുത്ത് വൃത്തിയാക്കും. തുടര്‍ന്ന് പശുക്കളെ കുളിപ്പിക്കും. പിന്നീടാണ് പ്രര്‍ത്ഥനാ പൂര്‍വ്വമുള്ള പാല്‍ കറന്നെടുക്കല്‍. രണ്ടുമണിയോടെ കറവ പൂര്‍ത്തിയാക്കി, പാല്‍  സന്നിധാനത്ത് എത്തിക്കും. അഭിഷേകത്തിനും നിവേദ്യത്തിനുമാണ് ഇത് ഉപയോഗിക്കുന്നത്.

വന്‍ തീര്‍ത്ഥാടനത്തിരക്കുള്ള ശബരിമലയില്‍ അതൊന്നും ബാധിക്കാതെ തീര്‍ത്തും ശാന്തമായ അന്തരീക്ഷത്തിലാണ് ഗോശാലയുടെ പ്രവര്‍ത്തനം. വെളിച്ചവും ഫാനും ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഗോശാലയില്‍ സജ്ജമാക്കിയിട്ടുണ്ട്.  പശുക്കള്‍ക്കൊപ്പം ഒരു ആടും ഇപ്പോള്‍  അതിഥിയായി ഇവിടെ  എത്തിയിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെലൻസ്‌കി ഏകാധിപതി : ആരോപണവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : യുക്രൈൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലൻസ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് സമൂഹ...

കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി:  വാഹനഗതാഗതം തടസപ്പെട്ടു

തിരുവല്ല: തിരുവല്ലയിൽ കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. കുരിശുകവലയ്ക്ക് സമീപം ഇൻഡ്യൻ ഓയിൽ പമ്പിന് മുൻപിൽ ഇന്ന് വൈകിട്ട് 4.30...
- Advertisment -

Most Popular

- Advertisement -