ന്യൂഡൽഹി : സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് ശ്വാസ തടസ്സത്തെ തുടർന്ന് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.
ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപകം യെച്ചൂരിയുടെയും മകനായി 1952 ഓഗസ്റ്റ് 12 ന് ചെന്നൈയിലാണ് സീതാറാം യെച്ചൂരി ജനിച്ചത്.1984 ൽ എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായി .1984-ൽ തന്നെ സിപിഎം ന്റെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറിയായത് .2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ.മക്കൾ : പരേതനായ ആശിഷ് യച്ചൂരി, അഖില യച്ചൂരി,ഡാനിഷ്