Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsറ്റി കെ...

റ്റി കെ റോഡിലെ  കലുങ്ക് പണി:  ഗതാഗത കുരുക്ക് രൂക്ഷമാകുന്നു: വാഹനങ്ങൾ വഴി തിരിച്ച് വിടുന്നത് യാത്ര ദുരിതത്തിൽ

തിരുവല്ല: മഞ്ഞാടിക്കു സമീപം കലുങ്ക് പണിനടക്കുന്നതിനാൽ  തിരുവല്ല – കോഴഞ്ചേരി റോഡിൽ  ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മഞ്ഞാടി ജോസിസിന്  മുൻപിൽ ഓട പണി തുടങ്ങിയതോടെ ഗതാഗത കുരുക്ക് രൂക്ഷമായത്. കുരുക്ക് രൂക്ഷമായതോടെ  ജില്ലയിൽ നിന്നും പുറപ്പെടുന്ന ആംബുലൻസ്,  കെ എസ് ആർടിസി ദീർഘ ദൂര സർവീസുകൾ മനയ്ക്കചിറയിൽ നിന്നും  വഴി തിരിച്ച് വിടുന്നത്  കിഴക്കൻ മുത്തൂരിലെത്തി ടൗണിൽ വരുന്നതോടെ  സമയം ഏറെ നഷ്ടമാകുന്നതായി യാത്രക്കാർ പറയുന്നു. വഴി തിരിച്ച് വിടുന്നത് പലതും വഴി അറിയാതെ കറങ്ങുന്ന അവസ്ഥയുമുണ്ട്.

എന്നാൽ തിരുവല്ലയിൽ നിന്നും പോകുന്ന വാഹനങ്ങൾ കലുങ്ക് പണി നടക്കുന്ന ഭാഗത്തുകൂടി വാഹനം കടത്തി വിടുന്നുണ്ട്. മേയ് ആദ്യവാരത്തിലാണ് പണികൾ തുടങ്ങിയത്. റോഡ് പകുതി മുറിച്ചാണ് കലുങ്കു പണി നടക്കുന്നത്. ഒരു ഭാഗത്തെ പണികൾ ഭാഗീകമായി പൂർത്തിയാക്കി. മറുഭാഗത്തെ പണികളാണ് നടക്കുന്നത്.  ഇടയ്ക്ക് മഴ പെയ്യുന്നതോടെ  കലുങ്കിന് കുഴിയെടുത്ത ഭാഗത്ത് വെള്ളം നിറഞ്ഞു. ഇത് പമ്പ് ചെയ്യ്തു മാറ്റിയാണ് പണികൾ തുടരുന്നത്. തോടിന്റെ അടിഭാഗം കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ നടക്കാനുണ്ട്. അതിന് ശേഷമെ വശങ്ങൾ കെട്ടി മുകളിൽ വാർക്കേണ്ട ജോലികൾ ചെയ്യാൻ സാധിക്കു.

അതേ സമയം പണികൾ തുടങ്ങി പിന്നാലെ മഴയും എത്തുക ആയിരുന്നു. തോടിന് കുഴി എടുത്ത് ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പണിക്ക് തടസം നേരിട്ടു.  പണികൾ പൂർത്തിയാക്കുന്നതിനുള്ള തീവ്രശ്രമം നടക്കുകയാണെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയർ  പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാന്റിന് സമീപം  കഞ്ചാവ് ചെടി കണ്ടെത്തി

ഹരിപ്പാട് : ഹരിപ്പാട് കെ എസ് ആർ ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള 3 നില കെട്ടിടത്തിന്റെ മുകളിൽ വളർന്ന് നിന്ന മൂന്ന് അടി നീളമുള്ള കഞ്ചാവ് ചെടി പിടികൂടി....

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ്: അപ്പർഡെക്കുള്ള ബോട്ട് ഗതാഗതം നിരോധിച്ചു

ആലപ്പുഴ: എ സി റോഡിൽ  പള്ളാത്തുരുത്തി വലിയ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിൻ്റെ പൈലിങ് പ്രവർത്തികൾ നടക്കുന്നതിനാൽ അപ്പർഡെക്കുള്ള ഹൗസ് ബോട്ടുകൾ, യാത്രാ ബോട്ടുകൾ  പുതിയ പാലത്തിൻ്റെ  അടിയിൽ കൂടിയുള്ള ഗതാഗതം...
- Advertisment -

Most Popular

- Advertisement -