ന്യൂഡൽഹി : ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. അല്‍ ഫലാഹ് സര്‍വകലാശാലയിലെ രണ്ടു ഡോക്ടർമാരും ഒരു വിദ്യാർഥിയുമാണ് അറസ്റ്റിലായിരിക്കുന്നത് . ഉമര്‍ നബിയുടെ സുഹൃത്തുക്കളായ മുഹമ്മദ്, മുസ്തഖീം എന്നീ ഡോക്ടര്‍മാരെ ഹരിയാണയിലെ നൂഹില്‍ നിന്നും പിടികൂടി .അല്‍ ഫലാഹ് സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥി ജാനിസുര്‍ ആലം എന്ന നിസാര്‍ ആലത്തെ ബംഗാളിലെ ഉത്തര ദിനാജ്പുര്‍ ജില്ലയില്‍നിന്നും അറസ്റ്റ് ചെയ്തു .ഇതോടെ ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ 12 ആയി.






