ആറന്മുള : തിരക്കേറിയ ചെങ്ങന്നൂർ – കോഴഞ്ചേരി റോഡിലെ പുത്തൻകാവ് ഐക്കാട് പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
റോഡിൽ കുപ്പിക്കഴുത്തു പോലെ സ്ഥിതി ചെയ്യുന്ന പാലം ബലക്ഷയം കാരണം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു.
പാലത്തിൻ്റെ കൈവരികൾ തകർന്നു. കോൺക്രീറ്റ് ഇളകിയതു കാരണം ദ്രവിച്ചു തുടങ്ങിയ കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്.
പാലത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പാലത്തിൻ്റെ വീതിക്കുറവ് മൂലം ഒരേ സമയം ഒരു വാഹനത്തിന് മാത്രമേ ഇതു വഴി കടന്നുപോകാനാകൂ. കാൽ നടയാത്ര ഈ സമയം അസാധ്യമാണ്.
പാലം അടിയന്തരമായി പുനർ നിർമിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു