Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKottayamദേവലോകം പെരുന്നാൾ...

ദേവലോകം പെരുന്നാൾ ജനുവരി 2,3 തീയതികളിൽ.

കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമ്മ പെരുന്നാൾ 2025 ജനുവരി 2,3 തീയതികളിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  ആചരിക്കും. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ  ബാവാ തിരുമേനിയുടെ 61 മത് ഓർമ്മപെരുന്നാളിനോടനുബന്ധിച്ചാണ് സംയുക്ത പെരുന്നാൾ നടക്കുക.

പെരുന്നാൾ സംബന്ധിച്ച് നടന്ന ആലോചന യോഗത്തിൽ  ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് അധ്യക്ഷത വഹിച്ചു. ഫാ. യാക്കോബ് റമ്പാൻ, ഫാ. കുറിയാക്കോസ് ഏലിയാസ്, ബിനു കെ ചെറിയാൻ എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി രൂപീകരിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയിലെ  മെത്രാപ്പോലീത്തമാരും നേതൃത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആർ ടി സി ബസ് ബോർഡുകളിൽ കോഡ് നമ്പർ വരുന്നു

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിലെ ബോർഡുകളിൽ സ്ഥലപ്പേരിനൊപ്പം കോഡ് നമ്പർ കൂടി ചേർക്കാൻ തീരുമാനം. ബസ് ഓട്ടത്തിനിടയിൽ പെട്ടെന്ന് സ്ഥലപ്പേര് വായിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിൻ്റെ ഭാഗമാണ് ഈ മാറ്റം....

Kerala Lotteries Results 28-07-2025 Bhagyathara BT-13

1st Prize : ₹1,00,00,000/- BJ 469412 (PTTAMBI) Consolation Prize ₹5,000/- BA 469412 BB 469412 BC 469412 BD 469412 BE 469412 BF 469412 BG 469412 BH 469412 BK...
- Advertisment -

Most Popular

- Advertisement -