കോഴിക്കോട്:വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി തലശ്ശേരി രൂപത.രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ശനിയാഴ്ച ചിത്രം പ്രദർശിപ്പിക്കും.സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് താമരശേരി കെസിവൈഎം അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ദി കേരള സ്റ്റോറി ഇടുക്കി രൂപത പ്രദർശിപ്പിച്ചത് .
കേരള സ്റ്റോറി പ്രദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും നിരോധിത സിനിമ അല്ലാത്തതിനാൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്നും താമരശ്ശേരി രൂപത കെസിവൈഎം ഡയറക്ടർ ജോർജ്ജ് വെള്ളക്കാകുടിയിൽ പറഞ്ഞു