Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ ഐ...

ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജിൽ ദേശീയ സാങ്കേതിക ശില്പശാല

ചെങ്ങന്നൂർ : ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ദേശീയതല സാങ്കേതിക ഗവേഷണ ദ്വിദിന ശിൽപശാല എൻസിഐസിഎസ്ടി – 2025 ഫിഷറീസ്  വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിർമിതബുദ്ധി, സൈബർ സുരക്ഷ, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിലെ പുതിയ തിരിച്ചറിവുകളും നവീന സാങ്കേതിക വികസനങ്ങളും ശിൽപശാലയിൽ അവതരിപ്പിക്കും.

വിദ്യാർഥികൾ, ഗവേഷകർ, വ്യവസായ വിദഗ്ധർ എന്നിവർക്ക് ടെക് ഡെമോകളും ഗവേഷണ പ്രബന്ധ അവതരണങ്ങളും വിദഗ്ധ സെഷനുകളും വഴി അറിവ് പങ്കിടാൻ ശിൽപശാലയിൽ അവസരമുണ്ട്. പുതിയ എഐ ട്രെൻഡുകൾ, ഡാറ്റാ അനലിറ്റിക്സ്, സൈബർ ഭീഷണികൾ എന്നിവയിലും വിശദമായ ചർച്ചകൾ നടക്കും. സാങ്കേതിക വിദ്യയുടെ ഭാവി ദിശ മനസ്സിലാക്കാനും പ്രൊഫഷണൽ നെറ്റ് വർക്ക് വികസിപ്പിക്കാനും ശിൽപശാല സഹായമാകും.

ഐഎച്ച്ആർഡി ഡയറക്ടർ ഡോ.വി എ  അരുൺകുമാർ  അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. വി എസ് ഹരി, കോളേജ് ഡീൻ ഡോ. മഞ്ജു എസ്  നായർ, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. ഷാനവാസ്, പി ടി എ വൈസ് പ്രസിഡന്റ് എബി തോമസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങൾ ശക്തമാക്കി നേതാക്കൾ

തിരുവനന്തപുരം : മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിലെ പ്രമുഖ നേതാക്കൾ നീക്കങ്ങൾ ശക്തമാക്കി.ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ ഉറപ്പെന്നാണ് കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നത് . എംഎൽഎമാരുടെ എണ്ണം മാത്രമല്ല ഘടകകക്ഷികളെ കൂടെ പരിഗണിക്കണമെന്നാണ് വിഡി....

പ്രിയദര്‍ശിനി സര്‍വീസുകളിലെ സീറോ വാല്യൂ ടിക്കറ്റുകള്‍ പുരുഷ യാത്രക്കാര്‍ക്ക് നല്‍കി പണം തട്ടിയെടുക്കുന്നതായി പരാതി

തൃശൂർ: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസുകളില്‍ വനിതാ യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൗജന്യ 'സീറോ വാല്യൂ ടിക്കറ്റുകള്‍' പുരുഷ യാത്രക്കാര്‍ക്ക് നല്‍കി പണം തട്ടിയെടുക്കുന്നതായി  പരാതി. പുരുഷന്‍മാരില്‍ നിന്ന് യാത്രക്കൂലി പൂര്‍ണമായി ഈടാക്കിയ ശേഷം ഇലക്ട്രോണിക്...
- Advertisment -

Most Popular

- Advertisement -