ചങ്ങനാശ്ശേരി : സംവിധായകൻ നിസാർ അന്തരിച്ചു.65 വയസ്സായിരുന്നു .കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിൽ കഴിയുകയായിരുന്നു .ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ്.
ചെറിയ ബജറ്റില്‍ ജനപ്രിയ സിനിമകൾ ഇറക്കി ശ്രദ്ധേയനായി .1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ത്രീ മെൻ ആർമി, അച്ഛൻ രാജാവ് അപ്പൻ ജേതാവ്,അപരൻമാർ നഗരത്തിൽ ,ഗോവ ,ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്,കളേഴ്സ്( തമിഴ്), ടു മെൻ ആർമി,ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ തുടങ്ങി 25 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ക്കാരം നാളെ.