Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsസംവിധായകൻ ഷാജി...

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്‌ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം.അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.

ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവരുടെ മിക്ക ചിത്രങ്ങളിലും പ്രവർത്തിച്ചിരുന്നു.ആദ്യ ചിത്രമായ പിറവി1989 ലെ കാൻ ചലച്ചിത്രമേളയിൽ ക്യാമറ ഡി’ഓർ – മെൻഷൻ ഡി’പുരസ്കാരം നേടിയിരുന്നു .കുട്ടിസ്രാങ്ക്,നിഷാദ് ,വാനപ്രസ്ഥം,സ്വം,പിറവി,സോപാനം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു.

ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 2011-ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരം​ഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു.ഫ്രഞ്ച് സർക്കാരിന്റെ ‘ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ്’ ബഹുമതിക്കും അർഹനായി.അനസൂയ വാര്യരാണ് ഭാര്യ.അനിൽ , അപ്പു എന്നിവരാണ് മക്കൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.എസ്.സി. സെർവർ അപ്ഡേഷൻ – ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ സെർവറിൽ 2024 സെപ്തംബർ 22, 23 തീയതികളിൽ അപ്ഡേഷൻ നടത്തുന്നതിനാൽ പി.എസ്.സി. വെബ്സൈറ്റ്, ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ എന്നിവ ലഭിക്കുന്നതിന് തടസ്സം നേരിടും. ഉദ്യോഗാർത്ഥികൾ സെപ്തംബർ...

ഉത്തര്‍പ്രദേശില്‍ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു : 50 ലധികം പേർക്ക് പരിക്ക്

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബാ​ഘ്പത്തിൽ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു.അൻപതോളം പേർക്ക് പരിക്ക് .ജൈനമതസ്ഥരുടെ ലഡു മഹോത്സവം എന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരം താങ്ങാന്‍ കഴിയാതെ...
- Advertisment -

Most Popular

- Advertisement -