Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹൈബ്രിഡ് കഞ്ചാവുമായി...

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റിൽ

കൊച്ചി : ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റിൽ .ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളും അറസ്റ്റിലായി .ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് മൂവരെയും പിടികൂടിയത്.ഇന്നു പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു എക്സൈസ് റെയ്ഡ്. 1.6 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെത്തിയത്.

അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ പ്രതികളെ വിട്ടയച്ചു.അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. സുലൈഖ മൻസിൽ,തമാശ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളുടെ സംവിധയകനാണ് അഷ്‌റഫ് ഹംസ.സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ഫ്ലാറ്റിലെത്തിയതെന്നാണ് മൊഴി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന.പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് എക്സൈസ് പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ചു ; ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം : ശിശുക്ഷേമസമിതിയില്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ പോലീസ് അറസ്റ്റ് ചെയ്‌തു.ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചത്...

മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ

തിരുവനന്തപുരം : മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു .ലോക്ഭവനിലെ  കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയ ഐഷയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ചു .ഐഷാ പോറ്റി കൊട്ടാരക്കരയില്‍ നിന്നു...
- Advertisment -

Most Popular

- Advertisement -