Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsആരോഗ്യ മന്ത്രിയുമായുള്ള...

ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയും പരാജയം : ആശാ വർക്കർമാർ സമരം തുടരും

തിരുവനന്തപുരം : ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി ആശാ പ്രവർത്തകർ നടത്തിയ ചർച്ചയും പരാജയപ്പെട്ടു.രാവിലെ NHM ഡയറക്ടറുമായി  ആശാ വർക്കർമാർ നടത്തിയ ചർച്ചയും പരാജയമായിരുന്നു. മുൻപ് നടത്തിയ ചർച്ചയിൽ നിന്നും ഒരു ശതമാനം പോലും മുന്നോട്ടു പോകാനുള്ള യാതൊന്നും മന്ത്രിയുമായുള്ള ചർച്ചയിൽ ഉണ്ടായില്ലെന്നും ചർച്ച നടത്തിയെന്ന് വരുത്തിതീർക്കുക മാത്രമായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യമെന്നും ആശാ വർക്കർമാർ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്നും നാളെ രാവിലെ 11നു നിരാഹാര സമരം ആരംഭിക്കുമെന്നും ആശാ പ്രവർത്തകർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിൻ്റെ ഭാഗമായി അരൂർ ഭാഗത്ത് ഗതാഗത നിയന്ത്രണം

ആലപ്പുഴ : അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിൻ്റെ ഭാഗമായി അരൂർ ഭാഗത്ത് ഗതാഗത നിയന്ത്രണം തുടങ്ങി. അരൂർ അമ്പലത്തിനു വടക്കോട്ട് അരൂർ പള്ളി വരെയുളള റോഡിൽ ടൈൽ വിരിക്കൽ നടക്കുന്നതിനാൽ ഗതാഗത...

ഷിബിൻ വധക്കേസ് : 8 ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി : ഡി.വൈ.എഫ്.ഐ പ്രവർത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസിൽ 8 ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ 18 പ്രതികളിൽ 17 പേരെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹർജികളിലാണ്...
- Advertisment -

Most Popular

- Advertisement -