Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiഗ്യാസ് സിലിണ്ടറുകളുടെ...

ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സു​ഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ

കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുള്ള ​ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ. വിതരണത്തിലെ മുൻ​ഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപപ്പെടുത്തു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോ​ഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോ​ഗത്തിലാണ് തീരുമാനം. സിലിണ്ടർ വിതരണം നിരീക്ഷിക്കുന്നതിന് ‘കേരള എൽപിജി സപ്ലൈ ട്രാക്കർ’ എന്ന പേരിൽ ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്.

ഈ പോർട്ടലിലൂടെ ഇന്ധനകമ്പനികൾക്കും വിതരണക്കാർക്കും ഉപഭോക്താക്കൾക്കും വിവരങ്ങൾ അറിയാൻ കഴിയും. ആവശ്യകത കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ ഉത്പാദനം വർധിപ്പിക്കാനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പാചകവാതക വിതരണത്തിലെ ക്രമക്കേട് തടയാൻ കർശന നടപടികളാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

എറണാകുളം ജില്ലയിലെ ഏഴ് താലുക്കുകളിലായി ഒൻപതു പ്രത്യേക സ്ക്വാഡുകളെ പരിശോധനയ്ക്കായി നിയോ​ഗിച്ചിട്ടുണ്ട്. ആശുപത്രികൾ, സ്കൂളുകൾ, സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങൾ എന്നിവർക്ക് സിലിണ്ടർ വിതരണത്തിൽ മുൻ​ഗണന നൽകും. ലൈസൻസില്ലാതെ 100 കിലോ​ഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് കുറ്റകരമാണ്. ഗാർഹിക സിലിണ്ടർ വാണിജ്യാവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക് ; ശബരിമലയിൽ കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം

ശബരിമല : മണ്ഡല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്ര എരുമേലി വഴി ജനുവരി 13 ന് വൈകുന്നേരം 6 മണിവരെയും അഴുതക്കടവ് വഴി ജനുവരി 14 ന്...

സാമ്പത്തിക അഴിമതി : ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്

കൊൽക്കത്ത : കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ് നടത്തി .ഇന്ന് പുലർച്ചെയാണ് ഇഡി സംഘം...
- Advertisment -

Most Popular

- Advertisement -