പത്തനംതിട്ട : സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പത്തനംതിട്ട നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയിലെ ഓണഘോഷ പരിപാടികള്‍ ഓഗസ്റ്റ് 30 ശനിയാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ 8 വരെ സംഘടിപ്പിക്കും. പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ ഇന്ന് വൈകിട്ട് 5.30 ന് ജില്ലാതല ഓണഘോഷത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ ടൗണ്‍ സ്‌ക്വയറില്‍ എത്തിചേരുന്നതോടെയാണ് ഉദ്ഘാടനപരിപാടി ആരംഭിക്കുന്നത്.
നിയമസഭാഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, എംഎല്‍എമാരായ മാത്യൂ ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം എന്നിവര്‍ വിശിഷ്ടാതിഥികളാകുന്ന ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദ്, എഡിഎം ബി ജ്യോതി, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍ കുമാര്‍, ഡിടിപിസി സെക്രട്ടറി കെ.ആര്‍ ജയറാണി, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാതല ഓണഘോഷ പരിപാടി സെപ്റ്റംബര്‍ എട്ടിന് അവസാനിക്കും. എല്ലാ ദിവസവും കലാപരിപാടികള്‍ ഉണ്ടാകും.






