Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമെഡിക്കൽ കോളേജുകളിൽ...

മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം

തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും .മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ തുടർച്ചയായാണ്‌ ബഹിഷ്കരണം.

ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., പോസ്റ്റ്മോർട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡോക്ടർമാർ ധർണ നടത്തും.

രോഗികൾക്ക് ആനുപാതികമായ തസ്തികകൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക,ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2025 ജൂലായ്‌ ഒന്നുമുതൽ ഡോക്ടർമാർ സമരരംഗത്തുള്ളത്. പ്രശ്‌നപരിഹാരത്തിന് പലതവണ മന്ത്രിതലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും നടപടികളുണ്ടായില്ല എന്ന് ഡോക്ടർമാരുടെ സംഘടന കുറ്റപ്പെടുത്തുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : ഡി.മണിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു

ചെന്നൈ : ശബരിമല സ്വർണക്കൊളളയിൽ ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ എന്ന ഡി.മണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും എസ്ഐടി...

മന്ത്രി വീണ ജോ‍ർജിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ ; സംഘർഷം

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോ‍ർജിനെതിരെ സംസ്ഥാനത്തുടനീളം ഇന്നും പ്രതിഷേധങ്ങൾ. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ എല്ലാ ജില്ലകളിലെയും ഡിഎംഒ ഓഫിസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി....
- Advertisment -

Most Popular

- Advertisement -