കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടർമാർ. മകൻ വിളിച്ചപ്പോൾ പ്രതികരിച്ചു. കണ്ണുകള്‍ തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും ചിരിച്ചുവെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളെ അറിയിച്ചു .
തലച്ചോറിലെ പരിക്കിൽ ഉള്‍പ്പെടെ ആശാവഹമായ പുരോഗതിയുണ്ട്. ശ്വാസകോശത്തിലെ പരിക്ക് വെല്ലുവിളിയാണ്.ശ്വാസകോശത്തിന്റെ എക്‌സ്‌റേയിൽ നേരിയ പുരോഗതിയുണ്ട്. നിലവില്‍ വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തന്നെയാണ്. ആന്‍റി ബയോട്ടിക്കുകളോട് പ്രതികരിക്കുന്നുണ്ട്. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കുകയുള്ളെന്ന് ഡോക്ടർമാർ വ്യക്തമാക്കി.