Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകിഴക്കേക്കോട്ട കൊലകളം...

കിഴക്കേക്കോട്ട കൊലകളം ആക്കരുത്- സി എം പി

തിരുവനന്തപുരം : കിഴക്കേക്കോട്ട കൊലകളം ആക്കരുത്, കാൽ നടക്കാരുടെ ജീവൻ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് സി എം പി തിരുവനന്തപുരം ജില്ല കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കിഴക്കേക്കോട്ടയിൽ സായാഹ്ന പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി എം പി ജനറൽ സെക്രട്ടറി സിപി ജോൺ ധർണ്ണ ഉത്ഘാടനം ചെയ്തു. സി എം പി തിരുവനന്തപുരം ജില്ല സെക്രട്ടറി എം ആർ മനോജ്‌ അധ്യക്ഷത വഹിച്ചു.

സി എം പി സംസ്ഥാന സെക്രട്ടറി എം പി സാജു, എക്സിക്യൂട്ടീവ് അംഗം അലക്സ്‌ സാം ക്രിസ്മസ്, കിഴക്കേക്കോട്ട പൗരസമിതി പ്രസിഡന്റ്‌ പി കെ എസ് രാജൻ, സി എം പി ഏരിയ സെക്രട്ടറിമാരായ പേയാട് ജ്യോതി, തിരുവല്ലം മോഹനൻ, അരുൾ കുമാർ, വിശ്വനാഥൻ, കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ കുമാരപുരം ശ്രീകണ്ഠൻ, കെ എം എഫ് ജില്ല സെക്രട്ടറി ചന്ദ്രവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹൃദയധമനിയിൽ  കാൽഷ്യം (Calcium) ബ്ലോക്കിന് ഷോക് വേവ് ചികിത്സയുമായി അടൂർ ലൈഫ് ലൈൻ

അടൂർ: ഹൃദയ ധമനിയിൽ ഉണ്ടാകുന്ന കാൽഷ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സ വിജയകരമായി അടൂർ ലൈഫ് ലൈൻ ആശുപത്രി നടപ്പാക്കി. ഹൃദയത്തിലെ കൊറോണറി രക്തധമനികളിലെ  കാൽഷ്യം  അടിഞ്ഞു കൂടിയുള്ള ബ്ലോക്കുകൾ സർജറി കൂടാതെ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു :  രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകൾക്ക് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം,...
- Advertisment -

Most Popular

- Advertisement -