Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്‌സ്  ചര്‍ച്ചിന്റെ...

ബിലീവേഴ്‌സ്  ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്തയെ തെരഞ്ഞെടുത്തു

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്തയെ തെരഞ്ഞെടുത്തു. തിരുവല്ല സഭ ആസ്ഥാനത്തു ഇന്ന് രാവിലെ കൂടിയ സിനഡിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. ചെന്നൈ ഭദ്രാസനാധിപനായിരുന്നു ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്ത. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ പങ്കെടുത്തു. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം ജൂണ്‍ 22 ന് നടക്കും.

ബിലീവേഴ്‌സ് ചര്‍ച്ച്‌ പരമാധ്യക്ഷനായിരുന്ന അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടര്‍ന്നാണ്  പുതിയ  അധ്യക്ഷനെ തെരഞ്ഞെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടയര്‍ പൊട്ടി കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; നാലുപേര്‍ക്ക് പരുക്ക്

പത്തനംതിട്ട: ടയര്‍ പൊട്ടി നിയന്ത്രണംവിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്. പെരിങ്ങമലയില്‍ ഞായറാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം. പെരിങ്ങമല സ്വദേശികളായ അല്‍ അമീന്‍ (20), മുബാറക് (16), ഷാനു (20),...

മകരവിളക്ക് മഹോത്സവം : തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിന് മാറ്റം

ശബരിമല : മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സത്രത്തിൽ നിന്നും പുല്ലുമേട് വഴി തീർത്ഥാടകരെ കടത്തിവിടുന്ന സമയക്രമത്തിൽ മാറ്റം വരുത്തി ഇടുക്കി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. പ്രവേശന സമയം രാവിലെ 7.00 മുതൽ...
- Advertisment -

Most Popular

- Advertisement -