Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡോ. എസ്....

ഡോ. എസ്. സോമനാഥിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു. പാര്‍ട്ട് ടൈം, നോണ്‍- ഒഫീഷ്യല്‍ ഡയറക്ടറായി നാല് വര്‍ഷത്തേക്കാണ് നിയമനം. ആര്‍ബിഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2025 ജനുവരിയിലാണ് ഡോ. എസ്. സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. ശേഷം കര്‍ണാടക ചാണക്യ സര്‍വകലാശാല ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഏറെ പരിചയസമ്പത്തുള്ള സോമനാഥിന്റെ നിയമനം ആര്‍ബിഐയുടെ നയപരമായ തീരുമാനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്‌യു പ്രവര്‍ത്തകരെ  മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യുവിന്റെ കൊടികളും തോരണങ്ങളും  നശിപ്പിച്ചതായും പരാതിയുണ്ട്. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍...

പുതുക്കുളങ്ങര വലിയ പടയണിയുടെ സമാപന ചടങ്ങുകൾ നാളെ  നടക്കും

ഓതറ : പുതുക്കുളങ്ങര വലിയ പടയണിയുടെ സമാപന പടയണി ചടങ്ങുകൾ തിരുവാതിര നാളായ നാളെ ( 18) നടക്കും. രാപകൽ നീളുന്ന ചടങ്ങുകൾക്ക് അവസാനം  മഹാ ഭൈരവിക്കോലം എഴുന്നള്ളത്ത് 19ന് പുലർച്ചെ അഞ്ചിനാണ്...
- Advertisment -

Most Popular

- Advertisement -