ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ കുടിവെള്ള വിതരണം നടത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ പറവൂര്‍ ടാങ്ക് സൈറ്റ് പമ്പ് ഹൗസില്‍ സെപ്റ്റംബര്‍ 17 ന് ക്ലോറിനേഷനും ടാങ്ക് ക്ലീനിങ്ങും നടക്കുന്നതിനാല്‍ കുടിവെള്ളവിതരണം തടസ്സപ്പെടും. പുന്നപ്ര വടക്ക് പഞ്ചായത്തിലെ 4,5,7,6,8,9 വാര്‍ഡുകളിലെ കുടിവെള്ള വിതരണമാണ് തടസ്സപ്പെടുന്നത്.
ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി പി.എച്ച് സെക്ഷന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.






