ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 24 ന് കുടിവെള്ള വിതരണം തടസപ്പെടും. പകല്‍ 12 മണി മുതല്‍ രാത്രി 12 മണി വരെ അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ നഗരസഭ , പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് എന്നിവടങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസി. എഞ്ചിനീയര്‍ അറിയിച്ചു.