തിരുവല്ല: കുഴുവേലിപ്പുറം മണലേൽപാലത്തിൻ്റെ വശത്ത് പൈപ്പ് ലീക്ക് ചെയ്ത് കുടിവെള്ളം പാഴായി. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു പൈപ്പ് ലീക്ക് ആയത്. പാലത്തിൻ്റെ വശത്തെ കുടിവെള്ളം ഒഴുകി പോകുന്ന ഇരുമ്പ് പൈപ്പിൻ്റെ എയർ ഹോളിൽ തടി കഷണം കയറ്റി വെച്ച് ഉറപ്പിച്ചത് വെള്ളത്തിന് ശക്തി കൂടിയതോടെ ഇളകി പോകുകയായിരുന്നു. തുടർന്ന് വെള്ളം ശക്തിയായി മുകളിലേക്ക് തെറിച്ച് കെ എസ് ഇ ബി ലൈനിന് സമീപത്ത് വരെ എത്തി. പൈപ്പ് ലീക്ക് ആയതോടെ റോഡിൽ ജലം നിരന്നു. തുടർന്ന് ഉച്ചയോടെ സമീപവാസികൾ ചേർന്ന് താൽക്കാലിക പരിഹാരം കണ്ടു