തിരുവനന്തപുരം : ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പലയിടങ്ങളിലും ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല.ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ടുള്ളസമരം തുടരാനാണ് സിഐടിയു ഒഴികെയുള്ള സംഘടനകളുടെയും തീരുമാനം.