Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിന്റെ വീട്ടിൽ...

യുവാവിന്റെ വീട്ടിൽ നിന്നും  ലഹരിയുൽപ്പന്നങ്ങൾ  പിടിച്ചെടുത്തു

തിരുവല്ല: എം ഡി എം എ ഉൾപ്പെടെയുള്ള ലഹരിയുൽപ്പന്നങ്ങളും തൂക്കുന്ന മെഷീനും മറ്റും യുവാവിന്റെ വീട്ടിൽ നിന്നും ഡാൻസാഫ് സംഘം പിടികൂടി.  തിരുവല്ല  കുറ്റൂർ, തുണ്ടിത്തറയിൽ വീട്ടിൽ എസ് ശ്യാകുമാറി( 35 )ന്റെ വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. 

പരിശോധനയിൽ  0.4 ഗ്രാം എം ഡി എം എ, 15  ഗ്രാം  ഗഞ്ചാവ്‌, ഡിജിറ്റൽ വെയിങ് മെഷീൻ,  0.60 ഗ്രാം ചരസ്സ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ബോങ് , ഓ സി ബി പേപ്പറുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലായിരുന്നു പോലീസ് നടപടി.
      
പോലീസിനെ കണ്ട് യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന്  എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, വാർഡ് മെമ്പർ, പ്രതിയുടെ ബന്ധുക്കൾ, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രതിയുടെ മുറിയുടെ പൂട്ട് പൊളിച്ചുള്ളിൽ കയറിയാണ്‌ ഇവ പിടിച്ചെടുത്തത്.  വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 24-11-2024 Akshaya AK-678

1st Prize Rs.7,000,000/- AU 260287 (PALAKKAD) Consolation Prize Rs.8,000/- AN 260287 AO 260287 AP 260287 AS 260287 AT 260287 AV 260287 AW 260287 AX 260287 AY 260287...

തഴക്കരയിൽ കോൺക്രീറ്റിൻ്റെ തട്ട്  തകർന്ന് വീണ് രണ്ട് പേർ മരിച്ചു: ഒരാൾക്ക് പരിക്കേറ്റു

മാവേലിക്കര: മാവേലിക്കരയിലെ  തഴക്കരയിൽ കോൺക്രീറ്റിൻ്റെ തട്ട്  തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ് (52), മാവേലിക്കര സ്വദേശി ആനന്ദൻ (55) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. മാവേലിക്കര തഴക്കരയിൽ  വീടിൻ്റെ...
- Advertisment -

Most Popular

- Advertisement -