Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiലഹരി പരിശോധന...

ലഹരി പരിശോധന : ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടൻ ഷൈന്‍ ടോം ചാക്കോ

കൊച്ചി : ലഹരി പരിശോധനയ്‌ക്കായി നഗരത്തിലെ ഹോട്ടൽ മുറിയിൽ ഡാൻസാഫ് സംഘമെത്തിയപ്പോൾ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി.  സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി 11 മണിക്ക് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ ആയിരുന്നു സംഭവം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ താമസിച്ചിരുന്ന ഷൈൻ ജനൽവഴി ഊർന്നിറങ്ങിയാണ് ഇറങ്ങിയോടിയത്. റെയ്ഡിനെക്കുറിച്ച് ഷൈന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്നാണ് സൂചന . നേരത്തെ ഷൈനിനെതിരെ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ചെന്ന ആരോപണം നടി വിൻസി അലോഷ്യസ് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോധികയുടെ മാലപറിച്ചുകടന്ന സ്ഥിരം മോഷ്ടാവ് പിടിയിൽ

പത്തനംതിട്ട : വയോധികയുടെ 2 പവൻ്റെ മാല  കഴുത്തിൽ നിന്നും   പൊട്ടിച്ച്  കടന്ന  യുവാവിനെ കൂടൽ പോലീസ്  പിടികൂടി. കൂടൽ കഞ്ചോട് പുത്തൻപുര കിഴക്കേതിൽ മേരിക്കുട്ടി മാത്യു(76) വിന്റെ മാലയാണ് മോഷ്ടാവ് കവർന്നത്....

പായിപ്പാട് റെയിൽവേഗേറ്റ് അടച്ചിടും

കോട്ടയം: ചങ്ങനാശേരി-തിരുവല്ല സ്റ്റേഷനുകൾക്കിടയിലെ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പായിപ്പാട് റെയിൽവേ ഗേറ്റ് (ഗേറ്റ് നമ്പർ 5)മാർച്ച് 28 വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ മാർച്ച് 31 തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ (4ദിവസം)...
- Advertisment -

Most Popular

- Advertisement -